2026 സെപ്റ്റംബർ 30-ന് മുമ്പ് വസ്തു നികുതി ഒടുക്കി പിഴപ്പലിശ ഒഴിവാക്കുക.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു.

ടി കെ രാജു

പ്രസിഡൻ്റ്

സന്ധ്യ സുനിൽ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ എ കരീം

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സ്മിത സന്തോഷ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗോപിനാഥൻ തെക്കൂട്ട്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ ബി മുഹമ്മദ് റഫീഖ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ, ദേശീയപാത 66 നോട് ചേർന്ന് കിടക്കുന്ന ഒരു മനോഹരമായ തീരദേശ ഗ്രാമമാണ് പെരിഞ്ഞനം 

അതിർത്തി

കിഴക്ക് - കനോലി കനാൽ , പടിഞ്ഞാറ് - അറബി കടൽ 

തെക്ക് - മതിലകം ഗ്രാമപഞ്ചായത്ത് ,   വടക്ക് - കയ്പമംഗലം ഗ്രാമപഞ്ചായത്ത് 

വിസ്തീർണ്ണം - 9.3 ച.കി.മി

വില്ലേജ്-  പെരിഞ്ഞനം , ആകെ വാർഡുകൾ - 16 

നിയമസഭ മണ്ഡലം - കയ്പമംഗലം , ലോക് സഭ മണ്ഡലം ചാലക്കുടി 

ബ്ലോക്ക് പഞ്ചായത്ത് - മതിലകം 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിനും തൃക്കണാമതിലകത്തിനും അരികിലായി, ‘പെരിയ ജൈനരുടെ’ പൈതൃകം പേറുന്ന അതിപുരാതനമായ തീരസമതല ഗ്രാമമാണ് പെരിഞ്ഞനം. ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ച കനോലി കനാലും കിലോമീറ്ററുകളോളം നീളുന്ന കടൽത്തീരവുമുള്ള ഈ പ്രദേശം പഴയ മലബാറിന്റെ ഭാഗമായിരുന്നു. ചരിത്രപരമായ ഭൂപരിഷ്കരണ സമരങ്ങളിലൂടെ ഫ്യൂഡൽ ജന്മിത്വത്തെ തുടച്ചുനീക്കിയ കർഷക-തൊഴിലാളി മുന്നേറ്റങ്ങളുടെയും, പരമ്പരാഗത മത്സ്യബന്ധന-കയർ വ്യവസായങ്ങളുടെയും ശക്തമായ പശ്ചാത്തലം ഈ നാടിനുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗവ. യു.പി സ്കൂളിലൂടെയും പിന്നീട് മാമചോഹന്റെ നേതൃത്വത്തിലുള്ള ആദ്യ ഹൈസ്കൂളിലൂടെയും വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കമിട്ട പെരിഞ്ഞനം, മതസൗഹാർദ്ദത്തിന്റെ പ്രതീകമായ ആരാധനാലയങ്ങളാലും സമ്പന്നമായ അനുഷ്ഠാന-നാടൻ കലകളാലും സാംസ്കാരികമായി ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരു തദ്ദേശഭരണ പ്രദേശമാണ്.

കൂടുതൽ വായിക്കുക