അവാർഡുകൾ
അക്ഷയ ഊർജ്ജ പുരസ്കാരം 2019
തൃശ്ശൂർ ജില്ലയിലെ പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ഊർജ്ജ സംരക്ഷണ മേഖലയിലും പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ വിനിയോഗത്തിലും കൈവരിച്ച മികച്ച നേട്ടങ്ങൾക്കാണ് കേരള സംസ്ഥാന സർക്കാരിന്റെ അക്ഷയ ഊർജ്ജ പുരസ്കാരം (2019) സ്വന്തമാക്കിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ പഞ്ചായത്തിന് 1 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു അവാർഡ്.